Advertisment

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ

New Update
Thiruvalla-accident-1

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.

Advertisment

പായിപ്പാട്ടെ ബന്ധു വീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് മരിച്ചത്. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാനാണ് റോഡിൽ കയർ കെട്ടിയിരുന്നത്. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

 

Advertisment