ബലാത്സംഗക്കേസ്, നടൻ സിദ്ദീഖ് ഇന്ന് തിരുവനന്തപുരത്തെത്തി  അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും, ചോദ്യം ചെയ്യൽ ഇന്നുണ്ടായേക്കില്ല

New Update
siddique-actor

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ 10 മണിക്ക് ഹാജരാകാനാണ് നിർദേശം. ഹാജരാകാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്യലിനല്ലെന്നും വിവര ശേഖരണത്തിനാണെന്നും നോട്ടീസിലുണ്ട്. ചോദ്യം ചെയ്യലിന് പിന്നീട് വിളിപ്പിക്കും എന്നും നോട്ടീസിലുണ്ട്.

Advertisment

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലല്ല, വിവരശേഖരണമാണെന്ന് അന്വേഷണ സംഘം നോട്ടീസിൽ തന്നെ വ്യക്തമാക്കിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടാനുള്ള സാധ്യത കുറവാണ്. വിവരശേഖരണം നടത്തിയ ശേഷം വിട്ടയക്കാനാണ് സാധ്യത ഏറെയും. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യമാണെന്ന് സുപ്രിം കോടതിയെ ധരിപ്പിക്കാൻ വേണ്ടിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം .

Advertisment