"ബിഷപ്പുമാരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്ന് മാത്രമാണ് ചോദിച്ചത്"; പരാമർശത്തിൽ വിശദീകരണവുമായി എ.കെ. ശശീന്ദ്രൻ

New Update
A K SASEENDRAN1

ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. രാഷ്ട്രീയക്കാർ സംസാരിക്കുന്നത് പോലെ ബിഷപ്പുമാർ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്നാണ് താൻ ചോദിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ബിഷപ്പുമാരിൽ നിന്ന് നല്ല വാക്കുകളാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment

ബിഷപ്പുമാർ വലിയ വലിയ ആളുകളാണെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയക്കാർ സംസാരിക്കുന്നത് പോലെ ബിഷപ്പുമാർ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് പറഞ്ഞത്. അവരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്നാണ് ചോദിച്ചത്.

രാജി ആവശ്യം സാധാരണ രാഷ്ട്രീയ ആവശ്യമാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിഷപ്പുമാരുടെ പ്രസ്താവനയെന്നും അവരിൽ നിന്ന് നല്ല വാക്കുകൾ ആണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും എ.കെ.ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Advertisment