മത്സരരംഗത്ത് ആരെല്ലാം?; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് അന്തിമചിത്രം തെളിയും

New Update
Untitled

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലും മത്സരചിത്രം തെളിയും.

Advertisment

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള നോട്ടീസ് തിങ്കളാഴ്ച പകല്‍ മൂന്ന് വരെ വരണാധികാരിക്ക് നല്‍കാം. സ്ഥാനാര്‍ഥിയോ നാമനിര്‍ദേശകനോ സ്ഥാനാര്‍ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റോ ആണ് വരണാധികാരിക്ക് നോട്ടീസ് നല്‍കേണ്ടത്. 56,501 വനിതകളും 50,709 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്.

മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയുമുണ്ടാകും. അതത് റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും പട്ടിക പരസ്യപ്പെടുത്തും.

Advertisment