ഓം​പ്ര​കാ​ശ് പ്ര​തി​യാ​യ ല​ഹ​രി​ക്കേ​സ്: ശ്രീനാഥിനെയും പ്രയാഗയെയും ഇന്ന് ചോദ്യം ചെയ്യും

New Update
2400285-sreenath-bhasi-prayaga-07102024

ഓം​പ്ര​കാ​ശ് പ്ര​തി​യാ​യ ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ അ​ഭി​നേ​താ​ക്ക​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും പ്ര​യാ​ഗ മാ​ർ​ട്ടി​നും ചോ​ദ്യം​ ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പൊ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. ഇന്ന് രാ​വി​ലെ 10ന്​ ​ഇ​വ​ർ മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

Advertisment

എ​റ​ണാ​കു​ളം അ​സി. ക​മീ​ഷ​ണ​ർ പി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രി​ക്കും ചോ​ദ്യം​ചെ​യ്യ​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി നോ​ട്ടീ​സ് ന​ൽ​കി.

ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ൽ ശ്രീ​നാ​ഥ് ഭാ​സി​യും പ്ര​യാ​ഗ മാ​ർ​ട്ടി​നും ല​ഹ​രി പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണെ​ത്തി​യ​തെ​ന്ന വി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ചോ​ദ്യം​ചെ​യ്യ​ൽ. ഹോ​ട്ട​ലി​ലെ ല​ഹ​രി​സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ഉ​ട​നെ​യെ​ത്തു​മെ​ന്നാ​ണ് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Advertisment