പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് സരിൻ

New Update
gg-2024-10-26T115201.169

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പി സരിൻ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച പി സരിൻ മെഴുകുതിരി കത്തിക്കുകയും കല്ലറ വലംവയ്ക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തൊട്ട് വന്ദിച്ച ശേഷമാണ് ഇടത് സ്ഥാനാർഥി മടങ്ങിയത്.

Advertisment

‘ഞാൻ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികൾ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്. ആ വഴിയിലെ ശരികൾ ഞാൻ പിന്തുടരും. പോകേണ്ട ഇടങ്ങൾ ഏതാണ് എന്നത് തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നത്.’ സരിൻ പറഞ്ഞു.

Advertisment