കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പിപി ദിവ്യയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാകമ്മിറ്റി. കണ്ടുപിടിച്ചുകൊടുക്കുന്നവർക്ക് ഒരു ലക്ഷംരൂപ ഇനാം നൽകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റവും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് കേരളയെന്ന എക്സ് പേജിലാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്.