കൽപറ്റ: ബി.ജെ.പി ആവശ്യം തള്ളിയ വരണാധികാരി കൂടിയായ ജില്ല കലക്ടർ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക വരണാധികാരിക്ക് സമർപ്പിച്ചിരുന്നത്.
പ്രിയങ്കയുടെ സ്വത്തുവിവരം പൂർണമല്ലെന്ന പരാതിയുമായി ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെടുകയും ചെയ്തു.
പത്രികയിൽ ഗുരുതരമായ ചില കാര്യങ്ങൾ ഒളിച്ചുവെച്ചു. സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല. എ.ജെ.എൽ കമ്പനിയിൽ പ്രിയങ്കക്കുള്ള ഓഹരി കാണിച്ചിട്ടില്ല. റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും അപൂർണമാണ്. പത്രികക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.