ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്, അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും

New Update
siddique-actor

ബലാല്‍സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

Advertisment

സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ട് വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും ഒക്കെ പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.

Advertisment