പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം? കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും: വി.ഡി. സതീശൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
satheesan

കൊച്ചി: പൂരം കലക്കലിൽ ത്രിതല അന്വേഷണം നടക്കുന്നതിനിടെ അന്വേഷണങ്ങൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കിയിട്ടില്ല വെടിക്കെട്ട് മാത്രമാണ് മുടങ്ങിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണത്. മൂന്ന് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുമ്പോൾ, പൂരം കലക്കിയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോൾ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത് -വി.ഡി. സതീശൻ ചോദിച്ചു.

Advertisment

അനധികൃതമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മഠത്തിൽവരവ് അലങ്കോലപ്പെട്ടു, കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് അലങ്കോലപ്പെട്ടു, പിറ്റേന്ന് ഗോപുരനട തുറന്നുള്ള ഇറക്കം അലങ്കോലപ്പെട്ടു, അങ്ങനെ നടന്നതെല്ലാം മുഖ്യമന്ത്രി മറച്ചുവെക്കുന്നത് ആർ.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. കേസെടുത്താൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.

Advertisment