New Update
/sathyam/media/media_files/2024/10/29/UNM4i3jX9wlKi9t3vBuO.jpg)
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ റിമാൻഡിലുള്ള കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. ഹർജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും.
Advertisment
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും വാദം അംഗീകരിച്ച കോടതി ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്.