Advertisment

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ചൂണ്ടിക്കാട്ടി നിയമനം ഇല്ല, ആരോഗ്യ മേഖല പ്രതിസന്ധിയിൽ. സർക്കാരിന് പ്രീയം താൽക്കാലിക നിയമനങ്ങൾ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
health

കോട്ടയം: സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ എന്നു ചൂണ്ടിക്കാട്ടി നിയമനം ഇല്ല, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് - രണ്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് നിയമം നടക്കാത്തതിനെ തുടർന്ന്  മികച്ച തൊഴിൽ സാധ്യത തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.  സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ താൽക്കാലിക നിയമനം നടത്തിയാണ് സർക്കാർ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നത്.

Advertisment

സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് റാങ്ക് ലിസ്റ്റിൻ്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ബാങ്കിയുള്ളത്.  7123 പേരുള്ള റാങ്ക് ലിസ്റ്റുകളിൽ ഇതുവരെ നിമയന ശിപാർശ ലഭിച്ചത് 1127 പേർക്ക് മാത്രം. നിയമനം കാത്തിരുന്നു മടുത്ത് വിദേശ രാജ്യങ്ങളിൽ ജോലിക്കു പോകാൻ തയാറെടുത്ത ശേഷമാണ് പലർക്കും നിയമ ഉത്തരവ് ലഭിക്കുക.

ഇതോടെ ജോലി വേണ്ടെന്ന് എഴുതിക്കൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല.  ഇതിൽ 349 പേർ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ജോലി വേണ്ടെന്ന് എഴുതിക്കൊടുത്തവർക്ക് പകരം കയറിയവരാണ്. ഫലത്തിൽ 778 നിയമന ശിപാർശകളാണ് പുതിയ റാങ്ക് ലിസ്റ്റുകളിൽനിന്ന് നടന്നത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 3015 പേർക്ക് നിയമനം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ മരുന്നിനു പോലും നിയമനമില്ലാതായത്.

2019ൽ വിജ്ഞാപനം ചെയ്‌ത സ്തികയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായാണ് എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നിർദേശ പ്രകാരം നിയമന ശിപാർശ നൽകാൻ പി.എസ്.സി തയാറായില്ല. പി.എസ്.സി വഴിയുള്ള സ്ഥിരം നിയമനം വൻ ബാധ്യത സൃഷ്‌ടിക്കുമെന്ന് മനസിലാക്കി ആരോഗ്യ-തദ്ദേശവകുപ്പുകൾ വഴി നടത്തിയ താൽക്കാലിക നിയമനങ്ങളാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്.

ആരോഗ്യവകുപ്പിൻ്റെ ആശുപത്രികളിൽ താൽക്കാലികക്കാരെ നിയമിക്കുന്ന തിന് മാലാഖക്കൂട്ടം, ദീപങ്ങൾ തുടങ്ങിയ പേരുകളിൽ വിവിധ പദ്ധതികളാണ് തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നത്. ആരോഗ്യ - തദ്ദേശവകുപ്പുകൾ നടത്തുന്ന ഇത്തരം താൽക്കാലിക നിയമനങ്ങളെ തുടർന്ന് പല ആശുപത്രികളിലും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ബൈട്രാൻസ്ഫറിനായി പൂഴ്ത്തിവെക്കുന്ന പ്രവണതയും ആരോഗ്യ മേഖലയിൽ കണ്ടുവരുന്നു.

നിയമനം നടത്താൻ സർക്കാർ തയാറാവണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. അതേ സമയം കഴിഞ്ഞ അധ്യയന വർഷത്തെ അധ്യാപക തസ്ത‌ിക നിർണയം ഒരു വർഷത്തിനു ശേഷം പൂർത്തിയാക്കാൻ  മന്ത്രിസഭ യോഗം തീരുമാനം എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇതും ഒരു വർഷമായി തടഞ്ഞു വെച്ചിരുന്നത്.

പ്രതിമാസം 8.47 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതു മൂലം സർക്കാരിനു കണക്കാക്കുന്നത്. അധ്യാപക തസ്ത‌ിക നിർണയത്തിൽ നടപടിയെടുത്ത സാഹചര്യത്തിൽ തങ്ങളുടെ കാര്യത്തിലും സർക്കാർ നടപടി ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.

Advertisment