Advertisment

സിദ്ദിഖ് ഒളിവില്‍ത്തന്നെ, സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം, മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകര്‍

New Update
Siddique

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം തുടരുകയാണ്.

Advertisment

സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് ശ്രമം തുടരുകയാണ്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയെ സിദ്ദിഖ് സമീപിച്ചതായാണ് സൂചന. ഹര്‍ജി അടിയന്തരമായി ഇന്നു തന്നെ പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിക്കും.

Advertisment