Advertisment

ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

New Update
sreekumar

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

Advertisment

യുവനടി ഇ- മെയില്‍ വഴി പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങള്‍ക്കിടയില്‍ മോഹന്‍ലാല്‍ ഇന്ന് ആദ്യമായി പ്രതികരിക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്.

Advertisment