ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/Cfv5g6mrnYCWiHejsqSW.jpg)
അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. 79 വയസായിരുന്ന പൊന്നമ്മ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Advertisment
അമ്മ വേഷത്തിൽ പകരം വെക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ താമസിച്ചിരുന്നത്.
ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.