/sathyam/media/media_files/2026/01/09/kandararu-rajeevaru-2026-01-09-20-46-31.jpg)
കോട്ടയം: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്നു വാദിക്കുന്നവരാണ് താഴ്മണ്‍ മഠം. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല, മറിച്ച് ദക്ഷിണയാണെന്നും മുന്‍പും പല വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാരിന് താഴ്മണ്‍ കുടുംബം മറുപടി നല്‍കിയത്. പ്രതിഫലം വാങ്ങുമ്പോള്‍ ദേവന്റെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട അവകാശം തന്ത്രിക്ക് ഉണ്ടെന്നാണ് എസ്.ഐ.ടിക്കു കിട്ടിയ നിയമോപദേശം.
1902ന് ശേഷമാണ് ശബരിമലയിലെ താന്ത്രിക അവകാശം താഴ്മണ്‍ മഠം ഏറ്റെടുക്കുന്നത്. തുടക്കകാലത്ത് മലയരയ വിഭാഗമായിരുന്നു ശബരിമലയില്‍ പൂജ ചെയ്തിരുന്നത്. ശബരിമലയുടെ ആദ്യ പൂജാരി കരമലയരയനായിരുന്നു എന്നാണ് ചരിത്ര പുസ്തകങ്ങളില്‍.
1902-ലെ ശബരിമല തീപിടിത്തത്തോടെയാണ് ഏല്ലാം മാറുന്നത്. മകരസംക്രമദിനത്തിലാണ് പുല്ലുമേഞ്ഞ ശ്രീകോവിലിന് തീപിടിച്ചത്. തിരുവാഭരണങ്ങള്‍ സുരക്ഷിതമായി മാറ്റി. വിഗ്രഹം മേല്‍ശാന്തി എടുത്തുമാറ്റി. എല്ലാം കത്തിയമര്‍ന്നെങ്കിലും വിഗ്രഹം ബാലാലയത്തിലേക്കു മാറ്റി.
1902-ല്‍ കത്തിനശിച്ച ക്ഷേത്രം പുനര്‍നിര്‍മിച്ച് 1910-ല്‍ പ്രതിഷ്ഠ നടത്തി. താഴമണ്‍ കുടുംബത്തിലെ കണ്ഠര് പ്രഭാകര് ആയിരുന്നു അന്ന് പ്രതിഷ്ഠ നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ക്ഷണപ്രകാരം അങ്ങനെയാണ് താഴമണ്‍ കുടുംബം ശബരിമലയുടെ തന്ത്രത്തിലേക്ക് വരുന്നത്.
1950-ല്‍ വീണ്ടും ക്ഷേത്രം കത്തിനശിച്ചു. 1951ല്‍ ഇന്നു കാണുന്ന പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠര് ശങ്കര് ആയിരുന്നു. രണ്ട് പ്രതിഷ്ഠ നടത്തിയതോടെ താഴമണ്‍ കുടുംബം പൂര്‍ണ തന്ത്ര അധികാരികളായി. 1951-ന് ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലേക്കു തിരക്കേറി വന്നതും താഴമണ്‍ കുടുംബം നൂറുകണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രം ഏറ്റെടുക്കുന്ന നിലയിലേക്ക് വളര്‍ന്നതും.
2006 മുതലാണ് താഴ്മണ്‍ കുടുംബത്തെ വിവാദങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയത്. 2006ല്‍ കണ്ഠര് മോഹനര് ശോഭ ജോണിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയതാണു കുടുംബത്തിന് ഏറ്റ ആദ്യ നാണക്കേട്. ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്‌കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്നു വ്യക്തമായതും വലിയ നാണക്കേടായി.
പിന്നെ ശബരിമലയില്‍ തന്ത്രിയായി മോഹനരെ കണ്ടില്ല. മോഹനര്‍ പെട്ട് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആണ് മോഹനരുടെ മുത്തച്ഛന്റെ സഹോദരന്റെ മകന്‍ തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റില്‍ ആകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us