Advertisment

‘ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ഒരധികാരപദവിയും വേണ്ട’: കെ.ടി ജലീൽ

New Update
jaleel Untitledn.jpg

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.

Advertisment

ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെടി ജലീൽ വ്യക്തമാക്കുന്നു. സിപിഐഎം നൽകിയ പിന്തുണയും അം​ഗീകാരവും മരിച്ചാലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ

Advertisment