New Update
/sathyam/media/media_files/2025/09/14/voters-list-2025-09-14-12-16-48.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെവരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Advertisment
ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം ( എസ്ഐആർ ) നടപ്പാക്കുന്നതിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നും നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ മുൻപ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വോട്ടർമാർക്ക് ബിഎൽഒമാരെയോ ഇആർഒമാരെയോ സമീപിക്കാം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
62 നിയമസഭാ മണ്ഡലങ്ങളിൽ എസ്ഐആർ ഹിയറിങ് മുഴുവനായും പൂർത്തീകരിച്ചുവെന്നും വോട്ടർമാരും ബി.എൽ. ഒമാരും രാഷ്ട്രീയ പാർട്ടികളും ഇലക്ഷൻ വിഭാഗത്തിന് നല്ല പിന്തുണയാണ് നൽകിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ പ്രവർത്തനങ്ങൾ അതിവേഗമാണ് മുന്നോട്ട് പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us