പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. നാളെ ഒക്ടോബർ 31 വ്യാഴാഴ്ചയാണ് ശ്രീചിത്തിര ആട്ടത്തിരുനാൾ.
വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ നടക്കും.പൂജകൾക്ക് ശേഷം നാളെ രാത്രി 10 മണിക്ക് നട അടയ്‌ക്കും. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കും.