/sathyam/media/media_files/FzHiWhTuskovSJmvij3y.jpg)
മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും, ഹേമ കമ്മിറ്റി വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ആദ്യമായി
തിരുവനന്തപുരം: സൂപ്പർതാരം മോഹൻലാൽ ഇന്നുച്ചയ്‌ക്ക് തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണും. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനു ശേഷം ആദ്യമായിട്ടാണ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ ആരോപണം നേരിടേണ്ടി വന്നിരുന്നു. ഈ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ‘അമ്മയുടെ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
അമ്മ അംഗത്വത്തിനുവേണ്ടിപ്പോലും നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണമുയർന്നു വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ‘അമ്മ ഭരണസമിതിയുടെ കൂട്ട രാജി. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നിർവഹിക്കാനാണ് സൂപ്പർ താരം തലസ്ഥാനത്തെത്തുന്നത്. ഉച്ചയ്‌ക്ക് 12ന് ഹയാത്ത് റീജൻസിയിലാണ് ചടങ്ങ്. ക്രിക്കറ്റ് ലീഗിനായി തയാറാക്കിയ ​ഗാനവും പുറത്തിറക്കും. ചാമ്പ്യന്മാർക്കുള്ള ട്രോഫി കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ അനാവരണം ചെയ്യും.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെആഭിമുഖ്യത്തിൽ നിശാഗന്ധിയിൽ നടക്കുന്ന ശ്രീ മോഹനം എന്ന പരിപാടിയിലും മോഹൻലാൽ പങ്കെടുക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന് ശേഷമായിരിക്കും മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുക