Advertisment

മുകേഷിന്‍റെ രാജി; സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി

New Update
mukesh Untitled30

തിരുവനന്തപുരം: മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലെന്ന് വിശദീകരണം. മുകേഷിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നിലപാട് കൂടി അറിയേണ്ടതുണ്ട്. സമരത്തിൻ്റെ തിയതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു. കെ.അജിത അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്‍റെ സംഘാടകര്‍.

Advertisment

സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.

 

Advertisment