ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, വേദന പങ്കിട്ട് സുരാജ് വെഞ്ഞാറമ്മൂട്

New Update
Untitled-2-15

ജെൻസണിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു. ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും’. സുരാജ് വെഞ്ഞാറമ്മൂട് ഫേസ്‌ബുക്കിൽ കുറിച്ചു. എത്രയും പെട്ടെന്ന് ശ്രുതിയ്ക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ എന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

Advertisment

മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു…പ്രതീക്ഷ ആയിരുന്നു….ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു…ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും…
എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ…

Advertisment