Advertisment

കുടിവെള്ള വിതരണത്തിനൊരു സുസ്ഥിര മാതൃക; ഫിൻലണ്ടിൽ തിളങ്ങി കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഗ്വ ഇന്ത്യ

New Update
427ae684-f9aa-458d-b0e1-0367f62be510

കേരളം: ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് മേളകളിൽ ഒന്നായ സ്ലഷ് 2024-ൽ നൂതനമായ കുടിവെള്ള വിതരണ വാട്ടർ മാനേജ്‌മെൻ്റ് പരിഹാരങ്ങൾ അവതരിപ്പിച്ചു ശ്രദ്ധ നേടി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ അഗ്വ ഇന്ത്യ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി  അഗ്വ ഇന്ത്യ സ്ലഷ് 2024 പങ്കെടുത്ത് കൊണ്ട് സുസ്ഥിര കുടിവെള്ള വിതരണ മോഡൽ അവതരിപ്പിച്ചത് . 

Advertisment

ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾ നേരിടുന്ന  പ്രതിസന്ധികളിൽ ഒന്നാണ് ശുദ്ധമായ കുടിവെള്ള വിതരണവും അതിനെ തുടർന്ന് സൃഷ്ടിക്കപ്പെടുന്ന മാലിന്യ പ്രശ്നങ്ങളും. ആഗോളാടിസ്ഥാനത്തിൽ നിലവിൽ ലഭ്യമായ കുടിവെള്ള വിതരണ മാതൃകകളുമായി സംയോജിപ്പിച്ചു കൊണ്ട് തദ്ദേശീയമായ ജലവിതരണ മാതൃകകൾ വികസിപ്പിക്കുകയും അതിൽ നടപ്പിലാക്കുന്നതിനുള്ള  സാങ്കേതിക സഹായവും നിർമ്മിക്കുകയാണ് അഗ്വാ ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ ലക്‌ഷ്യം.

പൊതുജന പങ്കാളിത്തത്തോടെയുള്ള സർക്കുലർ മോഡൽ സമ്പദ്‌വ്യവസ്ഥയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും കുടിവെള്ളവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികളിലെ മലിനീകരണം പരിപൂർണമായി ഇല്ലാതാക്കി കൊണ്ടുള്ള പരിസ്ഥിതി ബോധമുള്ള പരിഹാരങ്ങളുമാണ് അഗ്വാ ഇന്ത്യ സ്റ്റാർട്ടപ്പ് മേളയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഗ്രീൻ ടെക് ഇക്കോസിസ്റ്റത്തിനെ പിന്തുണക്കുന്ന സ്റ്റാർട്ടപ്പ് എന്ന നിലയിൽ കൂടി അഗ്വാ ഇന്ത്യയുടെ ആശയങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന്  ഫിൻലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ  ഹേമന്ത് കൊട്ടൽവാർ പറഞ്ഞു. 

കുടിവെള്ള വിതരണത്തിൽ കുപ്പികൾക്കും ക്യാനുകളും  ഉപയോഗശേഷം മടക്കിയെടുക്കുന്ന  ഡെപ്പോസിറ്റ്-റിട്ടേൺ സംവിധാനമാണ് ഫിൻലാൻ്റിലെ പ്രശസ്തമായ പൽപ്പാ (PALPA) സിസ്റ്റം.

ഈ മാതൃകയിൽ ഊന്നി കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും തദ്ദേശീയമായ ഡെപ്പോസിറ്റ്-റിട്ടേൺ മാതൃക അവലംബിക്കാനാണ് അഗ്വാ ഇന്ത്യയുടെ പരിശ്രമം. ഉപയോഗശേഷം കാലിക്കുപ്പികൾ തിരികെ നൽകുമ്പോൾ ഉപഭോക്താവിന് റീവാർഡ് പോയിന്റ് ലഭിക്കും. ഇത് പിന്നീട് അവർക്ക് ഉപയോഗിക്കാൻ കഴിയും. ഇതിലൂടെ ഉത്തരവാദിത്തമുള്ള ജല ഉപയോഗത്തെയും പുനരുപയോഗത്തെയും പൊതുജനങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ കഴിയും. 

“സ്ലഷ് 2024 ൽ ഞങ്ങളുടെ ആശയത്തിന് വലിയ പിന്തുണയാണ് ലഭിചിച്ചത്.സുസ്ഥിര പരിഹാരങ്ങളിലൂടെ ജല മാനേജ്‌മെൻ്റിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റം കൊണ്ട് വരുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണയാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന പ്രതിനിധികളുടെയും സംരംഭകരുടെയും ഭാഗത്ത്  നിന്ന് ഉണ്ടായിട്ടുള്ളത്. കുടിവെള്ള വിതരണത്തിന് ഒരു സുസ്ഥിര മാതൃക എന്ന ഞങ്ങളുടെ ശ്രമമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നതെന്ന് ഫിൻലണ്ടിൽ നിന്നും അഗ്വ ഇന്ത്യയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ ഷാഹിൻ അബ്ദുള്ള പറഞ്ഞു.

സ്ലഷ് 2024-ലെ അഗുവ ഇന്ത്യയുടെ പങ്കാളിത്തം അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനും പുതിയ വാതായനങ്ങൾ തുറക്കുന്നതിന് സഹായകരമായിട്ടുണ്ടെന്നും.. നൂതനത്വവും സുസ്ഥിരതയും സംയോജിപ്പിച്ച്, ജലക്ഷാമത്തിൻ്റെയും ജല മാലിന്യത്തിൻ്റെയും നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന മികച്ച വാട്ടർ മാനേജ്‌മെൻ്റ് സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകുക എന്നതാണ് അഗ്വ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അഗ്വാ ഇന്ത്യ സി ഇ ഓ മുഹമ്മദ് ഷാജർ പറഞ്ഞു.

Advertisment