തോറ്റാലും ജയിച്ചാലും കൂടെ നിർത്തും, സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും - എം.വി. ഗോവിന്ദൻ

New Update
bomb mv govindan.jpg

പാലക്കാട്: പി. സരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകും. സരിൻ തോറ്റാലും ജയിച്ചാലും സി.പി.എമ്മിൽ മികച്ച ഭാവിയുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Advertisment

സരിൻ ഒരിക്കലും പി.വി. അൻവറിനെ പോലെ ആകില്ല. അൻവർ ഒരിക്കലും കമ്മ്യൂണിസ്റ്റാകാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്മ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം അസംബന്ധമാണ്. ദിവ്യക്കെതിരെ നടപടി എടുക്കാൻ പാർട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ ജനാധിപത്യവിരുദ്ധ നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

Advertisment