ഫോണ്‍ ഹാജരാക്കിയില്ല, ബലാത്സംഗക്കേസിൽ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

New Update
siddiq-1

ബലാത്സംഗക്കേസിൽ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.

Advertisment

കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാവില്ല എന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടും എന്നും അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യൽ കസ്റ്റഡിയിൽ ലഭിച്ച ശേഷം മാത്രം ആകും.

അതേസമയം 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു. 2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു. നടിയുമായി ഇതേവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. 

Advertisment