ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും, നിയമനം റവന്യു വകുപ്പിൽ ക്ലർക്കായി

New Update
sruthi job

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. 

Advertisment

ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദീഖ് എംഎൽഎ ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. 

കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും ഒരു പാകത്തിൽ നഷ്ടമായി.

Advertisment