New Update
/sathyam/media/media_files/2025/05/27/8FlL5J0lsKZ0gKQ4z74W.jpg)
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് കോഴിക്കോട് അരീക്കാടും ആലുവയിലും റെയിൽഗതാഗതം ഭാഗികമായി തടസപ്പെട്ടു. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് നൽകി.
Advertisment
ആലുവ അമ്പാട്ടുകടവിൽ റെയിൽവെ ട്രാക്കിലേക്ക് മരം കടപുഴകി വീണതോടെ മൂന്നര മണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയാണ് ട്രാക്കിലേക്ക് കൂറ്റൻ ആൽമരം മറിഞ്ഞുവീണത്. റെയിൽവേയുടെ ഇലക്ട്രിക് ലൈനുകളും പൊട്ടിയിരുന്നു. പൊലീസും ഫയർഫോഴ്സും റെയിൽവേ എൻജിനീയറിങ് വിഭാഗവും ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങളാണ് കടപുഴകി വീണത്. ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റും കാറ്റിൽ ട്രാക്കിലേക്ക് പറന്നുവീണു.