/sathyam/media/media_files/2025/12/12/rahul-jpg-2025-12-12-11-33-34.jpeg)
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ നിർണായക തെളിവുകൾ കൈമാറി യുവതി. ക്രൂര ബലാത്സംഗം നേരിട്ടുവെന്നും, ശേഷം ബ്ലാക്ക് മെയിലിങ് ചെയ്ത് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, തുടങ്ങിയവയാണ് യുവതി പൊലീസിന് അയച്ച ഇമെയിലിൽ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്.
രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. രാഹുൽ സൗന്ദര്യ വസ്തുക്കൾ അടക്കം വാങ്ങി നൽകിയിരുന്നു.
പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ വിവാഹം മുടക്കും എന്നും, പിതാവിനെ അപായപ്പെടുത്തുമെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലാക്കാട് കെപിഎം ഹോട്ടലിൽ നിന്നും തിരുവനന്തപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ നിരീക്ഷിക്കാൻ പൊലീസുകാർ കസ്റ്റഡിയിലെടുത്ത അതേ ഹോട്ടലിൽ താമസിച്ചിരുന്നു. ക്യത്യായ നീക്കങ്ങൾക്കൊടുവിലാണ് പൊലീസ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us