ചേലക്കരയിൽ യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുആർ പ്രദീപ്, വൻ മുന്നേറ്റം, ലീഡ് കുതിക്കുന്നു

New Update
chelakkara.1.3010816

ചേലക്കര: ചേലക്കര നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തന്നെ വൻ മുന്നേറ്റവുമായി എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ഇവിഎം കൗണ്ടിംഗ് രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ 4000ത്തിന് അടുത്ത് വോട്ടുമായി യുആർ പ്രദീപ് മുന്നേറുകയാണ്.

ആദ്യ റൗണ്ടുകൾ എണ്ണുമ്പോൾ എൽഡിഎഫിന്റെ കണക്കുകൾ പ്രകാരമുള്ള വോട്ടുകൾ ലഭിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ എൽഡിഎഫിനായിരിക്കും മുന്നേറ്റമെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നു. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. എന്നാൽ ആ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് യുആർ പ്രദീപ് മണ്ഡലത്തിൽ മുന്നേറുകയാണ്.

 

Advertisment
Advertisment