New Update
/sathyam/media/media_files/2024/11/04/jcVpNIxGpbNC3414RDLY.jpg)
കണ്ണൂർ : ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം മാധ്യമങ്ങൾ ചമച്ച വാർത്തകളാണ്. ഇ.പി. ജയരാജനെ പാർട്ടി വിശ്വസിക്കുകയാണ്. പാർട്ടിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.
Advertisment
ഇക്കാര്യത്തിൽ ജയരാജൻ തന്നെ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പാർട്ടിക്ക് പറയാനില്ല. വിവാദം തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയാവില്ല. പുസ്തക രചന നടത്തുന്നതിന് പാർട്ടിയുടെ മുൻകൂർ അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.