പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി പി ദിവ്യയെ നീക്കിയതിൽ ഭാഗികമായ ആശ്വസമുണ്ടെന്ന് ആത്മഹത്യ ചെയ്ത കെ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു.
അന്വേഷണം മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ മാറിയപ്പോൾ സ്വാധീനത്തിൽ ചെറിയ കുറവുണ്ടാകുമെന്ന ആശ്വാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.