ബലാത്സംഗ പരാതി, നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

New Update
sidhique actor twwo

ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ബലാത്സംഗക്കുറ്റം ആണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വിധി പറയാൻ മാറ്റിയത്. കേസിൽ സർക്കാരിന്‍റെ വിശദീകരണവും നേരത്തേ കോടതി ആരാഞ്ഞിരുന്നു.

2016ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അതേസമയം കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Advertisment