New Update
/sathyam/media/media_files/2025/01/06/uuc1VO7XEsPDKPwHpBkx.jpg)
കോട്ടയം: കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് ഇന്ന് സർജറി. അംബ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള സർജറിക്കായി തിരുവനന്തപുരത്തെ ആശുപത്രിയിൽ എം.പി അഡ്മിറ്റ് ആയി.
Advertisment
പരിശോധനയിൽ ഉടനെ ഓപ്പറേഷൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം അഡ്മിറ്റ് ആകുകയായിരുന്നു. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
എം.പി തന്നെയാണ് ചികിത്സയുടെ കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
അസൗകര്യം വന്നതിൽ ഖേദിക്കുന്നു എന്നും കോട്ടയത്ത് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള തൻ്റെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണെന്നും ജോസ് കെ. മാണി അറിയിച്ചു.
ആവശ്യങ്ങളും അപേക്ഷകളും അറിയിക്കാനുള്ള ഫോൺ നമ്പരും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. +91 94968 04980, +91 70126 78704 (ഷബീർ).