വഞ്ചനാക്കേസ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

New Update
1487289-niv

കോട്ടയം: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. നിർമാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.

Advertisment

1.95 കോടി രൂപ തട്ടിയെടുത്തെന്ന മഹാവീര്യർ ചിത്രത്തിന്‍റെ സഹനിർമാതാവ് പി.എസ് ഷംനാസിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഹാവീര്യർ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടെ 95 ലക്ഷം രൂപ പി.എസ് ഷൈനിന് നൽകാമെന്നു പറഞ്ഞു.

കൂടാതെ തന്റെ അടുത്ത സിനിമയുടെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകി. തുടർന്ന് 2024 ഏപ്രിലിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം രൂപ കൈമാറിയതായും പരാതിക്കാരൻ പറയുന്നു. എന്നാൽ പിന്നീട് ഉണ്ടായ ചില തർക്കങ്ങൾക്കു പിന്നാലെ ഇത് മറച്ചുവെച്ച് വിതരണാവകാശം മറ്റൊരാൾക്ക് നൽകുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

406,420, 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക്കാണ് വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകിയത്. നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്പനി രണ്ട് കോടി രൂപ മുൻകൂറായി കൈപറ്റിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Advertisment