/sathyam/media/media_files/2025/09/29/theft-2025-09-29-10-10-40.jpg)
കൊല്ലം: കടയ്ക്കലിൽ പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതികളെ ഇതുവരെയും കണ്ടെത്താനായില്ല. കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതികൾക്കുള്ള തെരച്ചിലിനായി കൂടുതൽ പൊലീസ് ഇന്നെത്തും. കുപ്രസിദ്ധ മോഷ്ടാക്കളായ അയ്യൂബ് ഖാനും, മകൻ സൈതലവിയുമാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.
കോട്ടുക്കൽ ഫാമിൽ പൊലീസ് ഇന്നും തെരച്ചിൽ നടത്തും. ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ചോഴിയക്കോട്, കുളത്തൂപ്പുഴ വനമേഖലയിലും, ഓയിൽപാം എസ്റ്റേറ്റിലും പരിശോധന നടത്തും. പരിശോധനയ്ക്ക് വിദഗ്ധരായ പൊലീസ് ഡോഗുകളുമുണ്ട്.
അഞ്ച് കടകളിലും പാലോട് സെൻ്റ് മേരീസ് പള്ളിയിലും ഒറ്റ രാത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികളാണ് നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സൈതലവിയും. വയനാട്ടിൽ നിന്ന് പാലോടേക്ക് കൊണ്ടുവരുന്നതിനിടെ കടയ്ക്കലിൽ വെച്ചാണ് ഇവർ പൊലീസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പൊലീസ് ഒരാളുടെ കൈവിലങ്ങ് ഊരി. തുടർന്നാണ് ഇരുവരും രക്ഷപ്പെട്ടത്.