രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി രണ്ടാംപ്രതി ജോബി ജോസഫ്

New Update
JOBI-JOSEPH-ANTICIPATORY-BAIL

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ അതിജീവിതയുടെ കേസിൽ രണ്ടാംപ്രതി ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. കേസിൽ ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ എന്നിവയ്ക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്.

Advertisment

ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്തായ ജോബി ആണ് ഗുളിക എത്തിച്ചു നൽകിയതെന്നും ആണ് അതിജീവിത നൽകിയ മൊഴി. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊ‍ഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. വലിയമല സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Advertisment