/sathyam/media/media_files/2025/12/14/2749671-mm-mani-v-sivankutty-2025-12-14-12-32-37.webp)
തിരുവനന്തപുരം: തദ്ദേശ തെ​രഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന എം.എം മണിയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. എം.എം. മണി അങ്ങനെ പറായൻ പാടില്ലായിരുന്നുവെന്ന് ശിവൻകുട്ടി പ്രതികരിച്ചു.
എം.എം. മണി തൊഴിലാളി വർഗത്തിന്‍റെയും സി.പി.എമ്മിന്‍റെയും നേതാവാണ്. സമര പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ആളായ അദ്ദേഹം ചെറിയ പരാജയത്തിന്‍റെ പേരിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ അധിക്ഷേപിക്കാൻ പാടില്ല. അത് സി.പി.എമ്മിന്‍റെ നയമല്ലെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
തെ​രഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ് വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ രംഗത്തെത്തിയത്. ‘ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി നല്ല ഒന്നാന്തരമായി തിന്നിട്ട് എതിർ വോട്ട് ചെയ്തു’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് ജനങ്ങൾ നന്ദികേട് കാട്ടി.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സർക്കാറില്ല. അതെല്ലാം വാങ്ങി ഭംഗിയായി ശാപ്പാട് അടിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വെച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും വോട്ട് കിട്ടുമെങ്കില്‍ ഒരു കാരണവശാലും ഇടത് മുന്നണിയെ പരാജയപ്പെടുത്തില്ല.
അതിനുമാത്രം ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടുക്കി പോലുള്ള സ്ഥലത്ത് ഭൂപതിവ് ചട്ട ഭേദഗതി നടത്തിയിട്ടും ഇത്രയും വലിയ പരാജയം തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്- എം.എം മണി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us