/sathyam/media/media_files/HM0q9SIXTxbB9sDVzhEG.jpg)
കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം.
ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ അറിയിപ്പ്.
ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു തവണ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും അപ്‌ഡേഷന്‍ നടത്തണം. മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡി ലഭിക്കില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us