/sathyam/media/media_files/7YN4HQl5hzqeo4B2xRKB.jpg)
ഈരാറ്റുപേട്ട: കൊട്ടാരക്കര - ബാംഗ്ലൂർ സ്ലീപ്പർ കം സീറ്റർ എ.സി ബസ് ഈരാറ്റുപേട്ട വഴി ഒഴിവാക്കി പൊൻകുന്നം-പാലാ വഴിയാക്കിയതിനെതിരെ പ്രതിഷേധം. ഈരാറ്റുപേട്ട വഴി ഓടിക്കൊണ്ടിരുന്ന സൂപ്പർ ഡീലക്സ് സർവീസ് അടുത്തിടെയാണ് സ്ലീപ്പർ കം സീറ്റർ എ.സി ബസ് ആക്കി മാറ്റിയത്.
ഇതു നിരവധിർക്ക് ഏറെ ഗുണകരവുമായിരുന്നു. എന്നാൽ ഇതുവഴിയുള്ള സർവീസ് അവസാനിപ്പിച്ച് പൊൻകുന്നം-പാലാ റൂട്ടിലേക്ക് സർവീസ് മാറ്റിയത്.
പാലായിൽനിന്ന് വേറെയും ബാംഗ്ലൂർ സർവീസ് നിലവിലുള്ളപ്പോൾ ഈരാറ്റുപേട്ട-മേലുകാവ്-മുട്ടം-തൊടുപുഴ വഴി ആകെയുണ്ടായിരുന്ന സർവീസ് റൂട്ട് മാറ്റിയതിൽ യാത്രക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്.
ഈരാറ്റുപേട്ട ഡിപ്പോയോടുള്ള കെ.എസ്.ആർ.ടി.സി അധികൃതരുടെ ജനവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനെതിരെ, അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ബാംഗ്ലൂരിലേക്ക് രണ്ട് മണിക്ക് കൊട്ടാരക്കരയിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം 4:45 ന് പാലായിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ശബരിമല സീസണിൽ എരുമേലിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനാണ് പുതിയ റൂട്ടിലൂടെ സർവീസ് നടത്തുന്നതെന്നും സീസൺ കഴിഞ്ഞാൽ പഴയ റൂട്ടിലൂടെ തന്നെ വരുമെന്നും കൊട്ടാരക്കര ഡിപ്പോ അധികൃതരുടെ വിശദീകരണം.
തീർഥാടക വാഹനങ്ങളുടെ തിരക്ക് കാരണം ബസ് വൈകുന്നുവെന്നാണ് അധികൃതർ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us