മൊസാംബിക് ബോട്ടപകടം; പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

New Update
XCF-10

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെയോടെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുടുംബം  പറഞ്ഞു. ഇന്നലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത് കുടുംബത്തെ അറിയിച്ചത്.

Advertisment

രണ്ടാഴ്ച മുന്‍പാണ് ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ടപകടം ഉണ്ടാകുന്നത്. അന്നുമുതല്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇന്നലെ പിറവം സ്വദേശിയായ ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

 കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച്ചയോട് കൂടി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.

Advertisment