/sathyam/media/media_files/K0FcF8FMv5ZOTKpavYe4.jpg)
കൊച്ചി: കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ തിരസ്‌കരിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്ത് വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്കുണ്ടാക്കിയ പരിക്ക് ചെറുതല്ല. താന്‍ മാത്രമാണ് ശരിയെന്ന് മുഖ്യമന്ത്രിയുടെ നിലപാട് ജനം തിരിച്ചറിഞ്ഞുവെന്നും രമേശ് ചെന്നിത്തല ന്യൂസ് മലയാളം ലീഡേഴ്‌സ് മോണിങ്ങില്‍ പറഞ്ഞു.
വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഭൂരിപക്ഷ വര്‍ഗീയതയിലേക്ക് എല്‍ഡിഎഫ് ഷിഫ്റ്റ് ചെയ്തു. ഭരണത്തിലെ തെറ്റുകള്‍ സര്‍ക്കാര്‍ തിരുത്താന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയ്ക്ക് മതേതര മനസാണ് അവരെ പരിഹസിക്കുന്ന നിലയില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചത്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ വിനയത്തോടെയാണ് സ്വീകരിക്കുന്നത്. വിനയത്തോടെ തന്നെ ഇനിയും കോണ്‍ഗ്രസ് ജനങ്ങളെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഐഎം ഉള്‍പ്പെടെ എല്ലാവരും പറഞ്ഞില്ലേ ഈ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്ന്. അതുകൊണ്ട് തന്നെ ധാര്‍മികമായി അവര്‍ക്ക് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ച് മാസം കൂടി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നേ മതിയാകൂ. അഞ്ച് മാസം കഴിയുമ്പോള്‍ യുഡിഎഫ് അധികാരത്തില്‍ വരും. അതിനുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us