/sathyam/media/media_files/2025/09/14/voters-list-2025-09-14-12-17-16.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ തള്ളിയത് 401 പത്രികകൾ. ഏറ്റവും കൂടുതൽ പത്രിക തള്ളിയത് വനിതകളുടെ എന്നതാണ് പുറത്തുവന്ന കണക്കുകൾ തെളിയിക്കുന്നത്. 225 വനിതകളുടെ നാമനിർദേശപത്രിക പ്രതികയാണ് തള്ളിയത്.
176 പുരുഷ സ്ഥാനാർഥികളുടെ പത്രികയും തള്ളി. ഏറ്റവും കൂടുതൽ പത്രിക തള്ളിയ ജില്ലയുടെ പട്ടികയിൽ കോട്ടയം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്.
തിരുവനന്തപുരത്ത് 527 പേരുടെ പത്രിക തള്ളിയപ്പോൾ അതിൻ 274 വനിതകളുടെ പത്രികയും 253 പുരുഷന്മാരുടെ പത്രികയും ഉൾപ്പെടുന്നു. എറണാകുളത്ത് 348 പത്രികകളും തള്ളി.
അന്തിമ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ 11,101 സെറ്റ് പത്രികകളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 569 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 4920 പേരും പത്രിക സമർപ്പിച്ചു. ആറ് നഗരസഭകളിൽ 816 പേരും പത്രിക നൽകി.
കോട്ടയത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നു സ്ഥാനാർഥികൾ ഇല്ല.
പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുവരെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us