‘തന്ത്രിയെ ചാരി മന്ത്രിമാരെ രക്ഷിക്കാൻ ശ്രമം, തന്ത്രിയുടെ അറസ്റ്റിൽ സംശയങ്ങളുണ്ട്’; സന്ദീപ് വാചസ്പതി

New Update
nm-2026-01-10T122635.009

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ തന്ത്രി രാജീവ് കണ്ഠരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. 

Advertisment

തന്ത്രിയുടെ അറസ്റ്റ് തിടുക്കപ്പെട്ടുള്ളതാണെന്നും ഇതിൽ വലിയ ദുരൂഹതയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാചസ്പതി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ പ്രബലമായ ഒരു കുടുംബത്തിലെ അംഗത്തെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പിന്തുണയുമായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment