സമസ്ത ലീഗ് തർക്കം പരിഹരിക്കാൻ തിരക്കിട്ട നീക്കം. നേതൃതല ചർച്ച ഇന്ന്. ഉമ്മർ ഫൈസിയ്ക്ക് എതിരെ നടപടി വേണം എന്നതിൽ ഉറച്ച് ലീഗ് അനുകുല വിഭാഗം. ചർച്ചയിൽ നിന്ന് വിട്ടു നിൽക്കാൻ ലീഗ് വിരുദ്ധരുടെയും നീക്കം. പ്രശ്ന പരിഹാരമായില്ലെങ്കിൽ സമസ്ത പിളർന്നേക്കും

New Update
M42iiImZooKAxgkdMwMgQLQHQbfPnNEgPcS6o4xE

മലപ്പുറം : അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുന്നതിനിടെ സമസ്തയും, മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ നേതൃത്വത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറത്ത് ചർച്ച നടക്കും. 

Advertisment

ചർച്ചയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

2420490-samastha 


സമസ്ത മുശവറ അംഗം ഉമർ ഫൈസി മുക്കം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പാണക്കാട് കുടുംബത്തിനും എതിരെ ഉയർത്തിയ ആക്ഷേപത്തിനെതിരെ വലിയ പ്രതിഷേധത്തിനൊപ്പം സമസ്തയ്ക്കുള്ളിൽ സമാന്തര കൂട്ടായ്മ കൂടി രൂപീകരിച്ചതോടെയാണ് സമവായ നീക്കം


ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കണമെന്നും ലീഗ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം നടത്തുന്ന സമസ്ത നേതാക്കളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സമസ്തയിലെ വിഭാഗീയതയിൽ ഇന്ന് സമവായ യോഗം

പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മുസ്‌ലിം ലീഗിനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ സമസ്തയ്ക്കുളളില്‍ സമാന്തര കൂട്ടായ്മക്ക് രൂപം നല്‍കിയത്.

747950-umer-faizy-mukkam 


ഉമ്മർ ഫൈസി മുക്കത്തിനെതിരെയും ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ സുപ്രഭാതം പത്രത്തിൽ എൽഡിഎഫ് പരസ്യം വന്നതുമായി ബന്ധപ്പെട്ട വീഴ്ച വരുത്തിയവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ലീഗ് അനുകൂലികളുടെ ആവശ്യം.


 ഈയാഴ്ച നടക്കേണ്ട സമസ്ത മുശാവറ യോഗമാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതിനു മുന്നോടിയായി കാര്യങ്ങളിൽ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കുക എന്നതും ഇരു വിഭാഗത്തേയും ഒപ്പമിരുത്തി ചര്‍ച്ചയിലൂടെ അകലം കുറയ്ക്കുകയുമായ സമവായ ചര്‍ച്ചയിലൂടെ ലക്ഷ്യമിട്ടിരുന്നത്.

Advertisment