കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ, ജെൻസന്റെ വിയോ​ഗത്തിൽ ഫഹദ് ഫാസിൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
jenson fahadh

മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. വാർത്തയിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ചത്.

Advertisment

കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് കോഴിക്കോട് ആയതിനാൽ മാത്രമാണ് ശ്രുതി സ്ഥലത്തില്ലാതെ പോവുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത്. ശ്രുതിയെ ചേർത്തുനിർത്തിയ ജെൻസന്റെ വാർത്ത ജനഹൃദയങ്ങളെ സ്പർശിച്ചിരുന്നു.

ജൂലൈ 30ന് ഉണ്ടായ പ്രകൃതി ദുരന്തം നടന്ന് കേവലം ഒന്നരമാസം പോലും തികയും മുമ്പാണ് ശ്രുതിയെ വിട്ട് ഭാവിവരനും വിടവാങ്ങിയത്. ഈ വരുന്ന ഡിസംബറിൽ ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ടിയിരുന്നു.

Advertisment