/sathyam/media/media_files/2025/10/27/sunny-joseph-2025-10-27-17-47-30.png)
തിരുവനന്തപുരം: എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു'' സണ്ണി ജോസഫ് പറഞ്ഞു.
കവടിയാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു തിരുവനന്തപുരം കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥിന്‍റെ ആദ്യ പ്രതികരണം. ''നല്ല മുന്നേറ്റം നടത്തുന്നുണ്ട് തിരുവനന്തപുരം കോര്‍പറേഷനിൽ.
എൽഡിഎഫ്-ബിജെപി സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. വല്യ നേട്ടം ആണ് തിരുവനന്തപുരത്ത്. എൽഡിഎഫ് മാറണമന്ന് തിരുവനന്തപുരം ആഗ്രഹിച്ചിരുന്നു. വികസനത്തിനനെ പിന്നോട്ട് അടിച്ച വർഷങ്ങൾ ആയിരുന്നു ഇത്രയും . യുഡിഎഫിന് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കു എന്ന് ജനം മനസിലാക്കി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us