New Update
/sathyam/media/media_files/2024/12/04/K7i7L8Erg1GnQWi3xebt.jpg)
പാലക്കാട്: എറണാകുളം-കെ.എസ്.ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച വാരാണസിയിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഇതോടെ ദക്ഷിണ റെയിൽവേയുടെ പരിധിയിൽ 12 ജോടി വന്ദേഭാരത് ട്രെയിനുകളായി.
Advertisment
എറണാകുളത്തിനും ബംഗളൂരു നഗരത്തിനും ഇടയിലുള്ള ഈ സർവിസ് ഐ.ടി പ്രഫഷനലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെയുള്ള നിരവധി പേർക്ക് പ്രയോജനം ചെയ്യും.
ഫ്ലാഗ് ഓഫ് ചടങ്ങ് എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. സ്റ്റേഷനുകളിൽ ട്രെയിനിന് സ്വീകരണം നൽകും. ഉദ്ഘാടനദിവസം രാവിലെ എട്ടിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് വൈകീട്ട് 5.50ന് ബംഗളൂരുവിലെത്തും. കേരളത്തിൽ രാവിലെ ഒമ്പതിന് തൃശൂരും 10.50ന് പാലക്കാട്ടുമെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us