Advertisment

‘റാം c/o ആനന്ദി’യുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

New Update
2391239-ram-co-anandhi-akhil-p-dharmajan

അഖില്‍ പി. ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

Advertisment

ഡി.സി ബുക്സിനാണ് പുസ്‌തകത്തിന്‍റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തി കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

 

Advertisment