New Update
/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ സോണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് അയക്കും. ഈ ആഴ്ച തന്നെ ഹാജരാകാനാകും നിര്‍ദേശം. അന്‍വറിന്റെ ബിനാമി ഇടപാടുകളെ സംബന്ധിച്ചും ഇഡി അന്വേഷിക്കും.
Advertisment
അന്‍വറിന്റെ എടവണ്ണ ഒതായിലെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെയാണ് നീക്കം. അന്‍വറിന്റെ പ്രധാന സഹായിയും ഡ്രൈവറുമായ സിയാദിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
അന്‍വറിന്റെ സാമ്പത്തിക ഇടപാടുകളിലെ പൊരുത്തക്കേടുകള്‍ ആണ് പരിശോധനയ്ക്ക് കാരണമെന്നാണ് സൂചന. 2014ല്‍ കെഎഫ്‌സിയില്‍ നിന്നും എടുത്ത 12 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us