Advertisment

എറണാകുളം - അങ്കമാലി അതിരൂപതയിൽ വിമതരുടെ കളിക്ക് വീണ്ടും തടയിട്ട് കൂരിയ. ഫാ. തരിയൻ ഞാളിയത്ത് ബസലിക്ക അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തു. ബസലിക്കയിലും ഇനി വിമത നീക്കങ്ങൾക്ക് വിലക്ക്

New Update
5f971d20-7f01-4e66-b154-53777b4ca643

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ വിമതർക്ക് തിരിച്ചടി നൽകി  അതിരൂപത കൂരിയ. ഔദ്യോഗിക കുർബാനയുടെ ശക്തനായ വക്താവും, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിൽ ഒന്നുമായ ഞാളിയത്ത് കുടുംബത്തിലെ ഫാ. തരിയൻ ഞാളിയത്ത്  ബസലിക്കയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി സ്ഥാനം ഏറ്റു. 

Advertisment

അതിരൂപത വികാരി ജനറൽ,ചാൻസിലർ എന്നിവരുടെ സാന്നിധ്യത്തിലാണ്  ഫാ. തരിയൻ ഞാളിയത്ത് ചുമതലയേറ്റത്. മുമ്പ് ബസലിക്കയിൽ ഉണ്ടായപോലെ നാടകീയ സംഭവങ്ങളൊന്നും ഇത്തവണയുണ്ടായില്ല.


 ഔദ്യോഗിക കുർബാന അല്ലാതെ മറ്റൊരു കുർബാനക്രമവും ഒരിക്കലും ചെല്ലാൻ അനുവാദമില്ലാത്ത നവ വൈദികരായ ഫാ. ഡിറ്റോ മാണിക്കത്താൻ, ഫാ. ആൽവിൻ വെള്ളാഞ്ഞിയിൽ എന്നിവർ  സഹായ വൈദികരായും ചുമതലയേറ്റു. ഇതോടെ  കത്തീഡ്രൽ ബസലിക്ക വെച്ച് വിലപേശാൻ വിമതർക്ക് കഴിയില്ല.69897053-2079-4eee-81c7-42c43b061a98


നിലവിൽ വിമത വിഭാഗം വൈദീകർക്ക് അരമനയിൽ കയറണമെങ്കിൽ മുൻകൂർ അനുവാദം ആവശ്യമാണ്. അതിനു പിന്നാലെയാണ്  ബസലിക്കയിലും അധികൃതർ നിയന്ത്രണം കടുപ്പിച്ചത്.


നേരത്തെ ബസലിക്കയിലെ വിമത വികാരി ഫാ. വർഗീസ് മണവാളനെയും  ഫാ. ജീൻസ്, ഫാ.റോബിൻ എന്നിവരെ സഹായവൈദികർ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. 
ഇവർക്ക് പകരം ചുമതലകളും നൽകിയിട്ടില്ല.

Advertisment